ന്യൂഡൽഹി: ഭീകരരും മറ്റ് അനധികൃത കുടിയേറ്റക്കാരും ഇന്ത്യയിലേക്കുനുഴഞ്ഞു കയറുന്നതു തടയാൻ കേന്ദ്ര സർക്കാർ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഫ്ളെഡ്ലൈറ്റുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു.ഒരു വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കുമെന്നാണ് വിവരം.പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ 647 കിലോമീറ്റർ ദൈർഘ്യത്തിൽ ആണ് ഫ്ലെഡ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
അതുവഴി സുരക്ഷാസേനാംഗങ്ങൾക്ക് കർശന നിരീക്ഷണത്തിന് സാധ്യമാകും.കേന്ദ്രസർക്കാർ 5,188 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 200 കിലോമീറ്റർ ദൈർഘ്യത്തിൽ വേലി, അതിർത്തിയിൽ 430 കിലോമീറ്റർ നീളത്തിൽ റോഡ്, 110 ഔട്ട് പോസ്റ്റുകൾ എന്നിവയ്ക്കൊപ്പമാണു ഫ്ളെഡ്ലൈറ്റുകളും സ്ഥാപിക്കുന്നത്.പാകിസ്ഥാൻ അതിർത്തിയിലേക്ക് മാത്രമായി 2,138 കോടി രൂപ നൽകി.
Post Your Comments