ജനിച്ചയുടന്‍ നടക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാൽ ജന്മനാ കുഞ്ഞുങ്ങളിലുള്ള കഴിവു മാത്രമാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ വിശദീകണം നല്‍കുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡോ. നെല്‍സണ്‍ ജോസഫ് ആണ് ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
അമ്മയുടെ കയ്യില്‍ തൂങ്ങി കാലുകള്‍ മുന്നോട്ടു വച്ച് നടക്കാന്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ഈ പ്രവണത സ്റ്റെപ്പിങ് റിഫ്‌ലെക്‌സ് ആണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ജന്‍മനാ തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്വായത്തമായിട്ടുള്ളതും എന്നാല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നഷ്ടപ്പെടുന്നതുമായി ഒന്നിലേറെ കഴിവുകള്‍ ഇത്തരത്തിലുണ്ട്. ഉദാഹരണമായി കുഞ്ഞ് കൈയില്‍ ബലമായി മുറുക്കി പിടിക്കുന്ന ‘ഗ്രാസ്പ് റിഫ്‌ലക്‌സ്’, കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ പാലുകുടിക്കാന്‍ അമ്മിഞ്ഞ തിരഞ്ഞ് പാല്‍ കുടിക്കുന്ന ‘സക്കിങ്’, റൂട്ടിങ് റിഫ്‌ലക്‌സ് തുടങ്ങിയവ. അതിനാൽ ഈ പ്രക്രിയയിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments