കാളികാവ്: ബാലവിവാഹത്തിനെതിരെ പ്രതിരോധവുമായി കൗമാരക്കാര്‍. നാലു മാസത്തിനിടയില്‍ കാളികാവ് ബ്‌ളോക്കില്‍ 30 ബാലവിവാഹങ്ങളാണ് തടഞ്ഞത്. പല വിവാഹങ്ങളും നിശ്ചയിക്കുന്ന വേളയില്‍ തന്നെയാണ് തടഞ്ഞത്. കല്യാണം കുട്ടിക്കളിയാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
കാളികാവ് മേഖലയില്‍ കുട്ടിക്കല്യാണത്തിനെതിരെ പെണ്‍കുട്ടികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പല വിവാഹങ്ങളും പെണ്‍കുട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തുന്നത്.
ശിശു സംരക്ഷണസമിതിക്ക് കീഴില്‍ അങ്കണവാടി ജീവനക്കാരികള്‍ക്ക് കീഴില്‍ ശക്തിപ്പെട്ടിരിക്കുന്ന കൗമാര സംഘം ഒട്ടേറെ കല്യാണങ്ങള്‍ തടഞ്ഞിരുന്നു. കരുവാരക്കുണ്ട് മേഖലകളിലാണ് കൂടുതല്‍ വിവാഹങ്ങള്‍ തടഞ്ഞത്.
ബാലവിവാഹം തടയാന്‍ ഇറങ്ങിയതോടെ കടുത്ത എതിര്‍പ്പുകളും ഭീഷണികളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൗമാരക്കാരികളെ തന്നെ പ്രതിരോധത്തിനായി നിരത്തിയത്. പെണ്‍കുട്ടികളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനായി അമരമ്പലത്ത് വിളിച്ചു ചേര്‍ത്ത കൂട്ടായ്മയില്‍ കാളികാവ് ശിശു വികസന പദ്ധതിക്കു കീഴിലെ അഞ്ച് അങ്കണവാടിയില്‍ നിന്നുള്ള 116 കൗമാരക്കാരികളാണ് പങ്കെടുത്തത്.
Post Your Comments