ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനില്‍വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെയുണ്ടായ ആക്രമണ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴായിരുന്നു സംഭവം. എകെജി ഭവനില്‍ അതിക്രമിച്ചു കയറിയ രണ്ടു പേരാണ് യെച്ചൂരിയെ ആക്രമിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം എകെജി ഭവനു പുറത്ത് കാവല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.
Post Your Comments