Latest NewsKeralaNews

വിദ്യാലയങ്ങളില്‍ ഇനി പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവും നല്‍കാന്‍ നിര്‍ദേശം

എടപ്പാള്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്‍കാന്‍ നിര്‍ദേശം. ഉച്ചഭക്ഷണത്തിനു പുറമെയാണ് ഇത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇവ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിനുള്ള സംവിധാനം വ്യക്തികള്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടിനെ ആശ്രയിക്കാതെ കമ്മിറ്റികള്‍ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമുപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്.

ഇതിനായി സന്നദ്ധരായ വ്യക്തികളെയും സംഘടനകളെയും ഏജന്‍സികളെയും ഇവര്‍ക്ക് കണ്ടെത്താണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈമാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശനമായ പരിശോധന വേണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button