CinemaMovie SongsEntertainment

അവള്‍ അമ്മയാകാന്‍ കാണിച്ച മാസൊന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല; പരിഹസിച്ചവര്‍ക്കെതിരെ ശരണ്യയുടെ ഭര്ത്താവ്

നടി ശരണ്യ മോഹന്‍ ട്രോളര്‍മാരുടെ സ്ഥിരം ഇരയാണ്. ഇപ്പോള്‍ നടിയുടെ തടിച്ച ശരീരത്തെയാണ്‌ ട്രോളര്‍മാര്‍ പരിഹസിക്കുന്നത്. ശരണ്യ കുഞ്ഞുണ്ടായ ശേഷമുള്ള തന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ശരണ്യ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ മാറിയതോടെ ചിലര്‍ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തി. ഇതിനെതിരെയാണ് നടിയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ പ്രതികരണവുമായി എത്തിയത്.

ഒരാളുടെ ചോദ്യത്തിന് അരവിന്ദ് കൃഷ്ണന്റെ‍ മറുപടി ഇങ്ങനെ

“ചേട്ടാ ,ട്രോള് കണ്ടോ ?”

“കണ്ടു ”

“പ്രതികരിക്കുന്നില്ലേ ?”

“എന്തിനു ?”

“ഇവന്മാരോട് 4 വർത്തമാനം പറയണം ”

“ആവശ്യമില്ല സഹോ . ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട് എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽപെട്ടതല്ല

“എന്നാലും? ”

“ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് ഇഷ്ടപ്പെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ “നല്ല ” മനസുകാരും ചെയ്തിട്ടില്ല”…

shortlink

Related Articles

Post Your Comments

Related Articles


Back to top button