Latest NewsNattuvarthaNews

സി.പി.ഐ ഓഫീസ് സി.പി.എം അടിച്ചുതകർത്തു

കണ്ണൂർ•കണ്ണൂരിൽ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.പി.കുഞ്ഞിരാമന്‍ നമ്പ്യാർ സ്മാരക മന്ദിരമാണ് ഇന്നലെ രാത്രി അടിച്ചുതകർത്തത്. ഓഫീസ് കെട്ടിടത്തിന്‍റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും ടെലിവിഷനും തകർത്തു. സി.പി.എം നേതൃത്വത്തിലുള്ള പാടിക്കുന്ന് രക്തസാക്ഷിമന്ദിരം കഴിഞ്ഞദിവസം തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവരാണ് ഓഫീസ് ആക്രമിച്ചതെന്ന് സി.പി.ഐ നേതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു

-ബിനിൽ കണ്ണൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button