KeralaNews

തെറ്റ് സമ്മതിച്ച്‌ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയ പാത തന്നെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും തുറന്ന 13 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ അടച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള പാത ദേശീയ പാതയാണോയെന്നതില്‍ സംശയമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് 14ന് വീണ്ടും പരിഗണിക്കും. ബാർ തുറക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ 14ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കേസില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷിചേര്‍ത്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button