KeralaLatest News

കൊല്ലം സിറ്റിയുടെ ചുമതല ഭര്‍ത്താവില്‍ നിന്നും ഭാര്യ ഏറ്റുവാങ്ങി

 
കൊല്ലം : കൊല്ലം സിറ്റിയുടെ ചുമതല ഭര്‍ത്താവില്‍ നിന്നും ഭാര്യ ഏറ്റുവാങ്ങി. പുതിയ സിറ്റി പോലീസ് കമ്മീഷണറായ അജിതാ ബീഗം ഐപിഎസ് ആണ് ഭര്‍ത്താവ് സതീഷ് ബിനോയില്‍ നിന്ന് ചാര്‍ജ് ഏറ്റുവാങ്ങിയത്. ജമ്മു കാശ്മീര്‍ മുതല്‍ ഒട്ടനവധി സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്ന് ബാറ്റണ്‍ ഏറ്റു വാങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അജിത ബീഗം പറഞ്ഞു. സുരക്ഷക്കായി താന്‍ കൊണ്ടു വന്ന പദ്ധതികള്‍ ഭാര്യ തന്നെക്കാള്‍ മികച്ച രീതിയില്‍ കൊണ്ടു പോകുമെന്നും സതിഷ് ബിനോ പ്രതികരിച്ചു.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഭര്‍ത്താവില്‍ നിന്നും ഭാര്യ നേരിട്ട് ചുമത ഏറ്റെടുക്കുന്നത്. ഒരു വര്‍ഷം കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന സതീഷ് ബിനോ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപോകുന്ന ഒഴിവിലേയ്ക്കാണ് ഇപ്പോള്‍ ഭാര്യ അജിത എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button