രക്തം കുടിക്കുന്നവരെപ്പറ്റി സിനിമകളിലും കഥകളിലും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ തമ്മിലുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് കാണിക്കാൻ യഥാർത്ഥ ജീവിതത്തിൽ പരസ്പരം രക്തം കുടിക്കുന്ന കമിതാക്കളെ പരിചയപ്പെടാം. ഡെനിസ് ആല്‍ബെര്‍ട്ടോ എന്ന മുപ്പത്കാരനും കാമുകിയായ ഇലാറിയ എന്ന ഇരുപതുകാരിയുമാണ് രക്തം കുടിക്കുന്ന ദമ്പതികൾ.
വിവാഹിതരായവര്‍ പരസ്പരം മോതിരം മാറുന്നതു പോലെയാണ് ഞങ്ങള്‍ പരസ്പരം രക്തം കുടിക്കാന്‍ കൈമാറുന്നതെന്നാണ് ഇവർ പറയുന്നത്. മോതിരം കൈമാറുമ്പോള്‍ ജീവനില്ലാത്ത എന്തോ സാധനം കൈമാറുന്നതായാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നാണ് ഈ കമിതാക്കളുടെ വാദം. പരസ്പരം രക്തം കുടിക്കുന്നതിന്റെ ഭയാനകമായ ഷോയും ഇവർ നടത്താറുണ്ട്. ഇവരുടെ നടപ്പും വസ്ത്രരീതിയുമെല്ലാം മനുഷ്യരക്തദാഹികളുടേത് പോലെ തന്നെയാണ്.
Post Your Comments