ബെംഗളൂരു•നിര്‍മ്മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കന്നഡ നടി അവന്തിക ഷെട്ടി രംഗത്ത്. ‘രാജു ഇംഗ്ലീഷ് മീഡിയം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.സുരേഷ് തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും നടി ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അവന്തിക തന്റെ ദുരനുഭവം പങ്കുവച്ചത്.
ചിത്രത്തിന്റെ തന്റെ കഥാപാത്രത്തിനായി താന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നു. പക്ഷേ, നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വേവലാതിയും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഒരു കാരണവുമില്ലാതെ തന്നോട് മുംബൈയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പ്രതിഫലം പൂര്‍ണമായും നല്‍കിയിരുന്നില്ല. തനിക്ക് നല്കിയ ചെക്ക് മടങ്ങിയതായും നടി പറഞ്ഞു.
സംഭവത്തെക്കുറിച്ച് നടി കര്‍ണാടക ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാതാവ് തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നടി ആരോപിച്ചു. നിര്‍മ്മാതാവിന്റെ പ്രതിശ്ചായ കളങ്കപ്പെടുത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തന്നെക്കുറിച്ച് വന്ന ലേഖനങ്ങള്‍ ഇതിനെതിരെ പരസ്യമായും നിയമപരമായും പോരാടാന്‍ തന്നെ നിര്ബന്ധിപ്പിച്ചിരിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവന്തികയെ വച്ച് ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കി പുതിയ നടിയെ വച്ച് ആ രംഗങ്ങള്‍ ചിത്രീകരിക്കുമെന്നാണ് നിര്‍മ്മാതാവിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments