Latest NewsCinemaMovie SongsEntertainmentKollywood

മുപ്പതുകാരിയായ നടിയെ വിവാഹം ചെയ്തത് എന്തുകൊണ്ട്? വിമര്‍ശകര്‍ക്ക് വേലു പ്രഭാകരന്‍റെ മറുപടി

കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം പത്രക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍വച്ച് നടി ഷെര്‍ലി ദാസിനെ വിവാഹം ചെയ്ത സംവിധായകന്‍ വേലു പ്രഭുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടു. 60 വയസ്സുള്ള വേലു പ്രഭാകരന്‍, 30 വയസ്സുള്ള ഷെര്‍ലിയെ ഭാര്യയാക്കിയതിനെയാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പരിഹസിച്ചത്. എന്നാല്‍ ഇതിനെല്ലാം മറുപടിയായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്.

നമ്മുടെ രാജ്യത്ത് എന്റെ പ്രായത്തില്‍ ആരും വിവാഹം കഴിക്കില്ല. അത്രമാത്രം പുരോഗമിച്ചിട്ടുമില്ല. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് 74 വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. എനിക്ക് ഷേര്‍ലിയെപ്പോലെ ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. ഇതൊരു അനുഗ്രഹമായി കാണുന്നു. നേരത്തേ വിവാഹിതനായിരുന്നു താന്‍. എന്നാല്‍ ആ ബന്ധം പിരിഞ്ഞു. ഇപ്പോള്‍ കുറെക്കാലമായി ഒറ്റയ്ക്കാണ്. ആ ഏകാന്തതയിലേക്കാണ് ഷേര്‍ലി വന്നത്. അവള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായിയെന്നും വേലു പ്രഭാകരന്‍ പറയുന്നു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കിയിരിക്കുകയാണ് ഷെര്‍ലി. വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെര്‍ലിയും പറഞ്ഞു.

വേലു പ്രഭാകരന്റെ പുതിയ ചിത്രം ഇയാക്കുനാരിന്‍ കാതല്‍ ഡയറിയുടെ റിലീസ് സമയത്ത് ചെന്നൈയിലെ മാജിക് ലാറ്റേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button