ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘മെര്‍സല്‍’ ദീപാവലി റിലീസായി എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ കേരളാ റിലീസ് പ്രതിസന്ധിയില്‍ എന്ന് വാര്‍ത്ത. കേരളത്തിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്. കേരളത്തില്‍ ചിത്രം 350 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.
വിജയുടെ കഴിഞ്ഞ ചിത്രമായ ‘ഭൈരവ’യാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. ഭൈരവ വന്‍ പരാജയമാണ് സമ്മാനിച്ചത്. അതിലൂടെ കേരളത്തിലെ വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. അത് പരിഹരിച്ചിട്ട് മെര്‍സല്‍ റിലീസ് ചെയ്താല്‍ മതി എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഭൈരവയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അതുകൊണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഈ തീരുമാനം നീതികേടാണെന്നുമാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പക്ഷം. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും തീരുമാനിച്ചതുപോലെ കേരളത്തില്‍ മെര്‍സല്‍ പ്രദര്‍ശനത്തിനെത്താന്‍ സാധിക്കുമെന്നും വിതരണക്കാര്‍ പറയുന്നു.
അറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന മെര്‍സല്‍ പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം എ ആര്‍ റഹ്മാന്‍. ബാഹുബലിയുടെ കഥാകാരന്‍ കെ വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. 130 കോടി രൂപയാണ് തെനന്‍ഡല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച മെര്‍സലിന്‍റെ ചെലവ്. ജി കെ വാസനാണ് ക്യാമറ. സമാന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Post Your Comments