പുര്‍ണിയ ; മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര്‍ സായ്ക്കാണ് ഈ ദുരനഭുവമുണ്ടായത്. ശങ്കര്‍ സായുടെ ഭാര്യ സുശീലാദേവിയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് പുര്‍ണിയ സാദര്‍ ആശുപത്രി ജീവനക്കാർ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാതിരുന്നതോടെ മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നില്‍ കെട്ടിയാണ് സുശീലയുടെ മൃതദേഹം ശങ്കര്‍ സാ വീട്ടിലെത്തിച്ചത്.
” ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സ്റ്റാഫിനോട് ഒരു വാഹനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോൾ നിങ്ങള്‍ സ്വന്തം നിലയില്‍ സംഘടിപ്പിക്കണമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം ഒരു സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചു. ഇയാള്‍ 2500 രൂപ ആവശ്യപ്പെട്ടു. ഇത് നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ബൈക്കിൽ മൃതദേഹം വീട്ടിലെത്തിക്കേണ്ടി വന്നതെന്ന് ഷങ്കര്‍ സാ പറഞ്ഞു.
എന്നാൽ സുശീലയുടെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയില്‍ മോര്‍ച്ചറി വാന്‍ ഉണ്ടായിരുന്നില്ലെന്നും ഇത്തരം സന്ദര്‍ഭത്തില്‍ അവരവര്‍ തന്നെ വാഹനം ഒരുക്കലാണ് പതിവെന്നും പുര്‍ണിയ സിവില്‍ സര്‍ജന്‍ എം.എം.വസീം സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പങ്കജ് കുമാര്‍ അറിയിച്ചു.
Post Your Comments