Latest NewsInternational

തീവണ്ടികള്‍ പാളങ്ങള്‍ ഇല്ലാതെ റോഡിലൂടെയും ഓടുന്നു

ബീജിംഗ്: റെയില്‍പാതകള്‍ ഇല്ലാതെയും ട്രെയിന്‍ ഓടുമോ? പല കണ്ടുപിടിത്തങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ചൈന ഇത്തവണയും ശ്രദ്ധേയമാകുകയാണ്. ട്രെയിന്‍ റോഡിലൂടെയും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന.

കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലെ റോഡിലൂടെയാണ് ട്രെയിന്‍ ഓടി തുടങ്ങിയത്. ചൈന റെയില്‍ കോര്‍പ്പറേഷനാണ് ഈ പുതിയ ആശയം യാഥാര്‍ത്ഥ്യമാക്കിയത്. അടുത്തവര്‍ഷത്തോടെയേ സര്‍വീസ് പൂര്‍ണമായി തുടങ്ങുകയുള്ളൂ. റോഡില്‍ അടയാളപ്പെടുത്തിയ പ്രത്യേക സ്ഥലത്തുകൂടിയാണ് ട്രെയിന്‍ ഓടുക.

ഉരുക്കുചക്രങ്ങള്‍ക്ക് പകരം പ്ലാസ്റ്റിക് ആവരണംത്തോടുകൂടിയ റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിനുകള്‍ വികസിപ്പിച്ചത്. വൈദ്യുതി ഉപയോഗിച്ചായിരിക്കും ട്രെയിനുകള്‍ ഓടുക. 307 പേര്‍ക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 70 കിലോമീറ്ററാണ് പരമാവധി വേഗത.

shortlink

Related Articles

Post Your Comments

Related Articles


Back to top button