Latest NewsCinemaMovie SongsBollywoodEntertainment

ഷൂട്ടിങ്ങിനിടെ അഗ്നിബാധ; നായിക അത്ഭുതകരമായി രക്ഷപ്പെട്ടു

 

ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘ഭൂമി’ക്കിടെ അഗ്നിബാധ. നായിക അദിതി റാവു അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒരു വിവാഹ ആഘോഷത്തിന്റെ ഗാനചിത്രീകരണത്തിനിടെയാണ് അപകടം. മുംബൈ ആര്‍ കെ സ്റ്റുഡിയോയില്‍ ആയിരുന്നു സംഭവം. മുന്നൂറിലേറെ നൃത്തക്കാരുമായി ചിത്രീകരണത്തിന് വന്‍ സന്നാഹമാണുണ്ടായിരുന്നത്. സിധാന്ത് ഗുപ്തയും അദിതിയുമായിരുന്നു രംഗത്ത്.

സഞ്ജയ്ദത്തിന്റെ തിരിച്ചുവരവിലെ ചിത്രമായ ഭൂമി ഒരു പ്രതികാരകഥയാണ്. അച്ഛന്‍-മകള്‍ ബന്ധമാണ് ചിത്രം പറയുന്നത്. മേരി കോം, സരബ്ജിത് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമങ് കുമാര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ഭൂമി. സെപ്തംബര്‍ 22നാണ് റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button