കണ്ണൂർ: കണ്ണൂരിൽ പോലീസ് വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടതായി പരാതി.ആർ എസ് എസ് മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് കക്കം പാറയിലെ റിതിൻ രവീന്ദ്രന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ പോലീസ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മെയ് 13ന് പരിയാരം മെഡിക്കൽ കോളജിൽ ആംബുലൻസിന് നേരേ ആക്രമണം നടത്തിയ കേസിൽ റിതിനെ പോലീസ് പ്രതി ചേർത്തിരുന്നു.
റിതിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം പുലർച്ചെ റിതിന്റെ അച്ഛനേയും അമ്മയേയും അസഭ്യം പറയുകയും ജനൽ ച്ചില്ലുകൾ അടിച്ചു തകർക്കുകയും കുട്ടിയുടെ കളി സൈക്കിൾ വരെ തകർക്കുകയും ചെയ്തു.”ആർ എസ് എസ് കാരെ മൊട്ട കുന്നിൽ ജീവിക്കാൻ അനുവദിക്കില്ല” എന്ന് പറഞ്ഞാണ് പരിയാരം സ്റ്റേഷൻ എസ് ഐ വിനീഷിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയതെന്ന് റിതീഷിൻറെ വീട്ടുകാർ ആരോപിക്കുന്നു.
റിതിനെ അന്വേഷിച്ചെത്തിയ പൊലീസ് ആളെ കിട്ടാത്തതിന്റെ അരിശം വീടിന് നേരെ തീർക്കുകയായിരുന്നെന്നും വീട്ടു മുറ്റത്തു വെച്ചിരുന്ന ബൈക്ക് മോഷണം പോയതായും റിതീഷ് പറഞ്ഞു.കക്കംപാറയിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജുവിനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലും പോലീസിന്റെ ഇടപെടൽ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ പൊലീസ് നടത്തുന്ന അരാചകത്വമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
Post Your Comments