ലക്‌നൗ/ മൊറാദാബാദ്: ക്ഷേത്രത്തിലും മുസ്ലീം പള്ളിലും ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഉത്തർ പ്രദേശിലെ ഒരു ജില്ലയിലെ മുസ്‌ലിം ഹിന്ദു സമുദായാംഗങ്ങൾ.മുന്‍പ് ഇവിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.ഇരു സമുദായങ്ങളും ഉച്ചഭാഷിണി ഒരേ സമയം വെക്കുന്നതായിരുന്നു പ്രശ്നം. ഇതിന്‍റെ പേരില്‍ രണ്ടു വിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
പലരും ജയില്‍ പോകേണ്ടിവരികയും ചെയ്തതോടെ ഇരു വിഭാഗങ്ങളിലും പെട്ട മത നേതാക്കൾ സംയുക്തമായി ഈ തീരുമാനം എടുക്കുകയായിരുന്നു.ഇതിനെ ഭരണകൂടവും പോലീസും അഭിനന്ദിക്കുകയും ചെയ്തു.മൊറാദാബാദിലെ കാന്ത്, മുസാഫര്‍നഗര്‍, ഷാംലി, സംബല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്‍റെ പേരില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.സുപ്രീം കോടതി ഉച്ചഭാഷിണി നിരോധിച്ചിട്ടും ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലയിടത്തും ഉച്ചഭാഷിണി ഉപയോഗിക്കുന്നത്.
Post Your Comments