വാഷിങ്ടണ്‍: ഭീകരാക്രമണമുണ്ടായ ബ്രിട്ടന് സഹായവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ക്കൊപ്പം. ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാവിലെയാണ് മധ്യലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. മൂന്ന് അക്രമികളെയും സുരക്ഷാസേന വധിച്ചു.
നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെ ഏല്‍പ്പിക്കണം. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ട്രംപ് സുരക്ഷാ സംഘവുമായി ചര്‍ച്ച നടത്തി.
ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. യുകെ പൊലീസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യുകെ ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണെന്നും വ്യക്തമാക്കി.
Post Your Comments