ഏതുപ്രായക്കാര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് ഓട്സ്. ഓട്സ് ഫൈബറിന്റെ കലവറയാണ്. ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു. ബീറ്റാ ഗ്ലൂക്കാന്‍ ബാക്റ്റീരിയ , വൈറസ് എന്നിവക്കെതിരെ പോരാടുകയും നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓട്സ് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ശരീര ഭാരം ബാലന്‍സ് ചെയ്ത നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓട്സ് വളരെ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ. ഇത് മൂലം വിശപ്പ് ശമിക്കുന്നതിനും ഇത് എണ്ണയും ഉപ്പും ആഹാരത്തില്‍ കുറക്കുന്നതിനും കാരണാമാകും. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിരിരിക്കുന്നത് കാരണം ഇത് ദഹനത്തിന് സഹായിക്കുന്നു. ഇത് ശരീര ഭാരം കുറയുന്നതോടൊപ്പം ആരോഗ്യമുള്ള ശരീരം ലഭിക്കുന്നതിനും സഹായിക്കുന്നു.
ഓട്സില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ് ആയതിനാല്‍ ഇത് ഡയബെറ്റീസ് രോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. ഓട്സ് നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ഒരു പരിധി വരെ ഇല്ലാതെയാക്കാന്‍ ഓട്സ് സഹായിക്കുന്നു. പനം അനുസരിച്ച് നമ്മുടെ ശരീരത്തിലെ 40 ശതമാനത്തോളം ഇന്‍സുലിന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഓട്സിനെ ഡയബെറ്റീസ് സൗഹ്യദ ഭക്ഷണമായി ഉപയോഗിക്കാം
ആസ്മയ്ക്ക് പരിഹാരമായും ഓട്സ് ഉപയോഗിക്കാം എന്നാണ് പഠനം പറയുന്നത്. ഒരു നേരമെങ്കിലും ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ ആസ്മയെ ഒരു പരിധിവരെ തടയാം എന്ന് പഠനം സൂചിപ്പിക്കുന്നു. കൊളസ്ട്രോള്‍ കുറയുന്നതിന് ഓട്സ് സഹായിക്കുന്നു. അതുപോലെ ഓട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ആന്റിഓക്സിഡന്റെഉം ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുനു.
ഇതു കൂടാതെ ഓട്സിനെ ഫെയിസ് പാക്കായും ഉപയോഗിക്കാം ഓട്സും തൈരും തേനും ചേര്‍ത്ത് ഫെയിസ് പക്കായി ഉപയോഗിക്കാം ഇത് നമ്മുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ഇതൊന്നും കൂടാതെ ശരീരത്തിന് ഷെയ്പ്പ് ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഓട്സ് ഉത്തമമാണ്. ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും .ഓട്സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments