വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 18 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സി കിഷോര്‍ ലാലിന്റെ (30) അക്കൗണ്ടിലാണ് കോടികണക്കിന് രൂപയുടെ നിക്ഷേപം കണ്ടെത്തിയത്.
ചോക്ലേറ്റ് വീടുകളില്‍ പോയി വില്ക്കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്ന കിഷോർ ഇപ്പോള്‍ ഒരു കടകൂടി എടുത്തിട്ടുണ്ട്. തുടർന്ന് ബ്രാഹ്മിന്‍ സ്ട്രീറ്റിലെ രേണുകാമാതാ മള്‍ട്ടി സ്റ്റേറ്റ് കോപറേറ്റീവ് അര്‍ബന്‍ ക്രെഡിറ് സൊസൈറ്റിയുടെ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിലാണ് മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നും 18,14,98,815 രൂപ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പണം ബാങ്കിലിടുകയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ കിഷോർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം യുവാവ് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ബാങ്കുകള്‍ക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അതിനായി സി സി ടി വി പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments