ലക്‌നൗ: സംസ്ഥാനങ്ങളില്‍ നടത്തുന്ന സദര്ശനത്തിന് തനിക്കായി പ്രത്യക സജീകരണങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന്്് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദോഗസ്ഥര്‍ക്കാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം. ഇന്നലെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സമീപകാലത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ ഉത്തരവ്.
ജനങ്ങള്‍ താഴെ നില്‍ക്കുമ്പോള്‍ അവരോടൊപ്പം നില്‍ക്കണം. അതുകൊണ്ട് തന്നെ പ്രത്യേക സജീകരണങ്ങള്‍ വേണ്ടെന്നും ഭരിക്കുന്നവര്‍ ആദരവ് കാണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയെ ജനങ്ങള്‍ ബഹുമാനിക്കുമെന്നു അദ്ദഹം പറഞ്ഞു. കഴിഞ്ഞ മാസം ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട സുരക്ഷ ജീവനക്കാരന്‍ പ്രേംസഗീര്‍ന്റെ വീട്ടില്‍ മുഖ്യ മന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പ് നടത്തിയ പ്രത്യേക ക്രമീകരണങ്ങള്‍ അവരെ അവഹേളിക്കുന്നതായിരുന്നു.
പ്രാദേശിക ഭരണകൂടം ഒരു എയര്‍കണ്ടീഷണര്‍ സ്ഥാപികുകയും, പരവതാനി വിരിക്കുകയും, പ്രത്യേക അതിഥിക്ക് ഒരു സോഫയും കുങ്കുമ നിറമുള്ള തൂവാലയും സ്ഥാപിച്ചു. എന്നാല്‍, അദ്ദഹത്തിന്റെ സന്ദര്‍ശനത്തിനു ശേഷം അതെല്ലാം എടുത്തുമാറ്റി എന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇത് അപമാനകരമായിരുന്നുവെന്നു പ്രേം സഗീര്‍ന്റെ സഹോദരനു ബി എസ് എഫ് ജീവനക്കാരനുമായ ദയ ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ മാസം മുഷാറ വിഭാഗക്കാരായ പട്ടികജാതിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്‍പ് പ്രാദേശിക ഭരണകൂടം സോപ്പ്, ഷാംപൂ എന്നിവ നല്‍കി കുളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്്്തത് വിവാദമായിരുന്നു.
Post Your Comments