ന്യൂഡല്‍ഹി : ഇന്ത്യയില്‍ വലിയ മുസ്ലീം ജനസംഖ്യ ഉണ്ടായിട്ടും ഐഎസിനു കാലുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐഎസ് വെല്ലുവിളികള്‍ നേരിടുന്നതില്‍ രാജ്യം വിജയിച്ചിട്ടുണ്ടെന്നും. ഐഎസ് ബന്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 90 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്കുനേരെ നടത്തിയ മിന്നലാക്രമണത്തിനുശേഷം കഴിഞ്ഞ ആറുമാസത്തിനിടെ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ 45 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജമ്മു കാഷ്മീരിലെ ഭീകരവാദ ശ്രമങ്ങളെ തുടച്ചു നീക്കും. ഇക്കാര്യത്തില്‍ അവിടുത്തെ ജനങ്ങളെയും സുരക്ഷാസേനയെയും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments