കോട്ടയം: തോന്നിയ പോലെ യൂണിഫോം മാറ്റുന്ന രീതിയാണ് മിക്ക സ്കൂളുകളിലും. ഏതു തരത്തില്‍ പുതുമ കണ്ടെത്താം എന്നാണ് സ്കൂളുകള്‍ ആലോചിക്കുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഇവര്‍ മറന്നു പോകുന്നുവോ? ഇത്തരം ചോദ്യമാണ് കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്കൂളിനെതിരെ ഉയരുന്നത്.
പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്കൂളിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സ്കൂള്‍ യൂണിഫോം ഫോട്ടോ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായത്. ഇത് അരുവിത്തുറയിലുള്ള ഒരു സ്കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനെതിരെ നിരവധിപേര്‍ പ്രതികരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും, ശിശുക്ഷേമ വകുപ്പും, വനിതാ കമ്മീഷനും ഇതൊന്നും കാണുന്നില്ലേയെന്നും ഈ സ്കൂളിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Post Your Comments