NewsInternational

5,000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു

ഇസ്ലാമാബാദ്: ഭീകരരുടെതെന്ന് സംഘയിക്കുന്ന 5,000 അക്കൗണ്ടുകള്‍ പാകിസ്ഥാൻ മരവിപ്പിക്കുന്നു. 30 ലക്ഷം ഡോളര്‍ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. ഭീകരവാദികൾക്ക് രാജ്യത്തിനകത്ത് നിന്നുതന്നെ സഹായം ലഭിക്കുന്നതായി നിരീക്ഷകരും സർക്കാർ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. കൂടാതെ രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നതിനാല്‍ ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത് വിലക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം ഭീകരവാദത്തിന് ധനസഹായം നല്‍കുന്നത് തടയുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയിൽ നിന്ന് 2015 ല്‍ പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നിരോധിത സംഘടനയായ ലഷ്‌കര്‍- ഇ – തൊയിബ അടക്കമുള്ളവര്‍ പുതിയ പേരുമായി വീണ്ടും രംഗത്തെത്തിയതോടെ പ്രവർത്തനം ദുഷ്‌കരമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button