ലക്നോ•അമ്പരപ്പിക്കുന്ന പിഴവുമായി വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുറത്തിറക്കിയ ബുക്ക് ലെറ്റിലെ ഭൂപടത്തില്‍ കാശ്മീരിനെ ചിത്രീകരിച്ചിരിക്കുന്നത് ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരായി.
ലക്നോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൈന,പാകിസ്ഥാന്‍ ബന്ധം ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പരാജയമെന്ന് ആരോപിച്ച് രാജ്യസഭാ എം.പി കൂടിയായ ആസാദ് മോദി സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെട്ട ലഘുലേഖ അദ്ദേഹം പുറത്തിറക്കിയത്.
സംഭവത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിമാപ്പുപറയണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും ബി.ജെ.പി വക്താവുമായ ശ്രികാന്ത് മിശ്ര പറഞ്ഞു. കോണ്‍ഗ്രസ് പാകിസ്ഥാനികളുടെ ഭാഷയില്‍ സംസാരിക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതൊരു ‘അച്ചടി പിശക്’ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു.പക്ഷെ, ഇത്തരത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments