Latest NewsNattuvartha

മഴ പെയ്താൽ കുളമായി കൊളത്തൂർ പോലീസ് സ്‌റ്റേഷൻ പരിസരം

കൊളത്തൂർ•ചെറിയൊരു മഴ ചാറിയാൽ പിന്നെ  മഴ വെള്ളം പരന്നൊഴുകിയ   റോഡിലൂടെ നടക്കാനോ,ചെറു വാഹനങ്ങളിൽ  സഞ്ചരിക്കാനോ കഴിയാതെ പൊതു ജനം ദുരിതത്തിലാവും  കൊളത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ റോഡിലാണ്  പൊതു ജനത്തിന് ദുരിതം തീർത്ത് വെള്ളകെട്ടു രൂപപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഓവുചാലുകൾ പലതും മണ്ണും, മാലിന്യവും നിറഞ്ഞു  മൂടിയതിനാലാണ് ഇവിടെ റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപ പെടുന്നത്. ചന്തപ്പടി മുതൽ സ്റ്റേഷൻ പടിവരെ ഒഴുകിയെത്തുന്ന മഴവെള്ളം  സ്റ്റേഷൻ പടിയിൽ നടു റോഡിൽ കെട്ടി നിൽക്കുന്നത് കാരണം  ദുരിതമനുഭവിക്കുന്നത് മങ്കട ഗവ:കോളേജ് വിദ്യാർഥികളടക്കമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button