പറക്കും കാറുകൾ നിർമിക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കമ്പനി. റോഡിലൂടെ ഓടുന്നതിനും പറക്കുന്നതിനും ഒരുപോലെ കഴിയുമെന്നതാണ് പ്രത്യേകത. 42. 5 മില്യൺ യെൻ ആണ് ടൊയോട്ട ഇതിനായി ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെറിയ രീതിയിൽ കമ്പനി പരീക്ഷണപറക്കൽ നടത്തിയിരുന്നു.
2012 ൽ സ്ലോവാക്കിയ ആസ്ഥാനമായ ഏറോമൊബൈൽ കമ്പനിയാണ് ആദ്യമായി പറക്കും കാർ പറത്തിയത്. എന്നാൽ കാർ അപകടത്തിൽപെട്ടത് ഇവർക്ക് തിരിച്ചടിയായിരുന്നു. ഇത്തരത്തിൽ പറക്കും കാറുകൾ പുറത്തിറങ്ങിയാൽ ഇവയ്ക്കു വില വളരെ കൂടുതലായിരിക്കുമെന്നാണ് സൂചന.
Post Your Comments