KeralaLatest NewsNewsFacebook Corner

“മിണ്ടിയാൽ തങ്ങളുടെ “മതേതര”മുഖം അഴിഞ്ഞുവീഴുമെന്ന ഭയം”: അപകടകരമായ ഞെട്ടിക്കുന്ന മൂന്നു വ്യത്യസ്ത സംഭവങ്ങൾ അവലോകനം ചെയ്ത് ശ്യാം ഗോപാൽ

 

വായിക്കുന്നവർ സംഘിയെന്ന് വിളിച്ചേക്കാമെന്ന ആമുഖ കുറിപ്പോടെ വളരെ മനോഹരമായ രീതിയിൽ മൂന്നു വ്യത്യസ്ത സംഭവങ്ങളെ വിലയിരുത്തുകയാണ് ശ്യാംഗോപാൽ. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങളെ കുറിച്ചാണ് അദ്ദേഹത്തിൻറെ കുറിപ്പ്. പല ഇരട്ടത്താപ്പുകളും തുറന്നു കാട്ടുന്ന തരത്തിലുള്ള ഈ കുറിപ്പ് നിശ്ചയമായും പലരുടെയും ഉള്ളിൽ തറയ്ക്കുമെന്നുറപ്പ്.കുറിപ്പിന്റെ പൂർണ്ണ രൂപം:

ശ്യാംഗോപാൽ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും ആയ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ, അവയ്ക്ക്‌ പൊതുവായുള്ള ഒരു ത്രെഡ്‌ കൊണ്ട്‌ കൗതുകകരമായി തോന്നി. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങൾ.
ആദ്യത്തേത്‌, ഒരു പ്രമുഖ വാർത്താചാനൽ അവതാരകന് ഉണ്ടായ അനുഭവം അദ്ദേഹത്തിൽ നിന്ന് കേട്ടത്‌. വിവാഹമോചനങ്ങളെ പറ്റി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിൽ കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റി ഒരു ബിബിസി വാർത്തയെ അധിഷ്ഠിതമാക്കി പരാമർശിച്ചു. വാർത്ത അവതരിപ്പിച്ച്‌ ഇറങ്ങിയതും മുകളിൽ നിന്നും വിളി വന്നു, ആ “മുസ്ലിം” പരാമർശം അടിയന്തിരമായി ഒഴിവാക്കണമത്രേ. നാലു ഭീഷണി കോളുകൾ ചാനലിന്റെ ഓഫീസിലേക്ക്‌ എത്തി പോലും! അടുത്ത ബുള്ളറ്റിനു മുൻപ്‌ വാർത്ത തിരുത്തി “സുരക്ഷിത”മാക്കി.

രണ്ടാമത്തേത്‌, ഒരു ഇടതുപക്ഷ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ കണ്ട ആമുഖമാണ്. ആസിയ കേസിലെ കോടതി വിധിയെയും ആ സംഭവത്തിനുപിന്നിലെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ ഇടപെടലിനെയും പറ്റിയുള്ള വസ്തുനിഷ്ഠമായ വിശകലനം ഷെയർ ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്‌. ആ പോസ്റ്റിന് അദ്ദേഹം നൽകിയ ആമുഖ കുറിപ്പ്‌: “ചിലർ സംഘിയെന്ന് വിളിച്ചേക്കാം.. പക്ഷെ, സത്യം പറയണമല്ലോ..”.
മൂന്നാമത്തേത്‌, പ്രമുഖ ‘മതേതരവാദി’യായ തൃത്താല എംഎൽഎ വിടി ബൽറാം രണ്ട്‌ വ്യത്യസ്ത വിഷയങ്ങൾക്ക്‌ മേൽ നടത്തിയ അഭിപ്രായപ്രകടനങ്ങളിലെ ഭാഷയുടെ പ്രയോഗം. ആദ്യത്തേത്‌, കാലിച്ചന്തകൾ വഴിയുള്ള കന്നുകാലി കച്ചവടത്തിനുമേൽ നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തെപ്പറ്റി ആദ്ദേഹം നടത്തിയ പ്രതികരണം.

“ഡാ മലരേ, കാളേടെ മോനേ..ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്‌.” രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു നേരേയാണീ അസഭ്യവർഷം. ഇനി രണ്ടാമത്തെ വിഷയം. ആസിയയെ സ്വാധീനിച്ച്‌ വലയിലാക്കാൻ ശ്രമിച്ച മതതീവ്രവാദ സംഘത്തിനെതിരെ ഉണ്ടായ കോടതിവിധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. “കോടതി വിധി, അതെത്ര തെറ്റാണെങ്കിലും, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടത്‌.” കോടതിവിധിയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായം തുറന്ന് പറയാതെ അത്‌ തെറ്റാണെന്ന ഒരു പരോക്ഷ സൂചന നൽകിക്കൊണ്ടുള്ള അഭിപ്രായപ്രകടനം.
മൂന്ന് വ്യത്യസ്ത സംഭവങ്ങൾ. പക്ഷെ, ഇതിനു മൂന്നിനും പൊതുവായ ഒരു ത്രെഡുണ്ട്‌, ഭയം.

ഭയാനകമാം വിധം കേരളത്തിൽ വളരുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരേ നട്ടെല്ലു നിവർത്തി നിന്ന് സംസാരിക്കാനുള്ള ഭയം.
ആദ്യത്തെതിൽ, മാസങ്ങൾക്ക്‌ മുൻപ്‌ ഒരു പത്രത്തിന്റെ സപ്ലിമന്റ്‌ പേജിന്റെ കോണിൽ അടിച്ച കുറിപ്പിൽ പ്രവാചകനിന്ദ ആരോപിച്ച്‌ കേരളമങ്ങോളമിങ്ങോളം കത്തിയ പത്രക്കെട്ടുകളുടെ ഓർമ്മയിൽ നിന്ന് ജനിക്കുന്ന ഭയം.ഞെട്ടിപ്പിക്കുന്ന വേഗതയിൽ നടന്ന സംഘടിതനീക്കത്തിലൂടെ ലക്ഷക്കണക്കിനു സബ്സ്കൃപ്ഷനുകൾ നഷ്ടപ്പെട്ട ദുരനുഭവം വീണ്ടും ഉണ്ടാവും എന്ന ഭയം! രണ്ടാമത്തെതിൽ, ഇസ്ലാമിക തീവ്രവാദത്തിനെതിരെ തുറന്ന് സംസാരിച്ചാൽ തന്റെ “മതേതര പുരോഗമന” ഇമേജ്‌ നഷ്ട്പ്പെട്ട്‌ ‘സംഘി’യായി ബ്രാന്റ്‌ ചെയ്യപ്പെടുമെന്ന ഭയം. അടുത്തതിൽ, ഇസ്ലാമിക തീവ്രവാദത്തെപ്പറ്റി അഭിപ്രായം പറഞ്ഞാൽ മണ്ഡലത്തിലെ പ്രധാന വോട്ട്‌ ബാങ്ക്‌ തനിക്കെതിരേ തിരിയുമെന്ന ഭയം.
ഭയമാണവർക്കെല്ലാം. എങ്ങോട്ടാണ് ഈ ഭയങ്ങൾ കേരളത്തെ കൊണ്ട്‌ എത്തിച്ചുകൊണ്ടിരിക്കുന്നത്‌?കഴിഞ്ഞ പതിനഞ്ച്‌ വർഷത്തെ സംഭവങ്ങൾ മാത്രം എടുത്തു നോക്കൂ.

2003ലെ മാറാട്‌ കലാപം. ഇടതനും വലതനും ചേർന്ന് വിദഗ്ദ്ധമായി ഒത്തുകളിച്ച്‌ ഇന്ന് മലയാളിയുടെ ഒർമകളിൽ നിന്നുപോലും അകറ്റിക്കളഞ്ഞ ഒരു . അന്ന് കലാപത്തെപ്പറ്റി അന്വേഷിച്ച തോമസ്‌ പി ജോസഫ്‌ കമ്മീഷന്റെ കണ്ടെത്തലുകളിൽ നിന്ന്:
“The massacre at Marad Beach on 2-5-2003 was not merely a revenge for the killing of the three Muslims at Marad Beach. Instead, that was a one sided attack on the Hindus without any provocation, by the Muslim fundamentalists/ terrorists capitalizing the revenge the close relatives of Aboobacker, Kunhikoya and Yunus who were killed on 3/4-1-2002 had.
There was a larger conspiracy involving Muslim fundamentalists /terrorists and other forces in the planning and execution of the massacre at Marad Beach on 2-5-2003.
The LU.M.L. activists are actively involved in the planning and execution of the massacre at Marad Beach on 2-5-2003. It is quite unlikely that the IU.M.L. activists
were thus involved, without the blessings of their leadership at least, at the local level.
Sri. P. P. Modieen Koya (H party No,2), local
leader of the I.U.M.L. is involved in the conspiracy for the massacre at Marad Beach on 2-5-2003. or had prior information about that conspiracy and the impending violence at Marad Beach.
There is every reason to think that
Sri.Mayin Haji, S/o. Kunhali (H party No.3) Chairman of Calicut Development Authority and leader of the I.U.M.L., had prior information about the conspiracy which resulted in the massacre at Marad Beach on 2-5-2003. ”

ജില്ലാഭരണകൂടത്തിന്റെ പല നടപടികളിലും സംശയയാസ്പദം ആണ് എന്ന് നിരീക്ഷിക്കുന്ന കമ്മീഷൻ കേരളത്തിലെ ഇടതു വലത്‌ മുന്നണികളുടെ പ്രീണനനയങ്ങൾ എങ്ങനെയാണ് സംസ്ഥാനത്ത്‌ മതതീവ്രവാദം വളർത്തിയത്‌ എന്നതിനെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്നു.
“The lethargic attitude or the policy of appeasement adopted by some political parties has emboldened religious fundamentalism and terrorism even involving external forces, which is a reality in this State.
The successive Government since 1996 (which is taken into consideration here ) failed in taking effective steps to prevent the growth of religious fundamentalism
and terrorism in this State. That also led to the communal clashes and riots in this State.
The State Government, unjustifiably refused to order investigation by the C.B.I, into the unparalled incident at Marad Beach on 2-5-2003 or at least, about the larger conspiracy involving other forces, source
of all explosives, large quantity of other weapons collected and the funding in the planning and execution of that ‘ incident. ”
ഞെട്ടിക്കുന്ന വിവരങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിലുള്ളത്‌. പക്ഷെ, ഇടതനും വലതനും ഒത്തുകളിച്ച്‌ അത്‌ ഒതുക്കി. അങ്ങ്‌ വടക്ക്‌ നടന്നതും നടക്കുന്നതുമായ ചെറിയ സ്പർദ്ധകൾ പോലും വലിയ ചർച്ചയാകുന്ന കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇവിടെ നമ്മുടെയെല്ലാം അയൽപക്കത്ത്‌ ഇത്ര ആസൂത്രിതമായി നടന്ന കലാപം ഒരു ചർച്ചാവിഷയമേ അല്ലാതാക്കിത്തീർത്തു അവർ. എന്തിനു വേണ്ടി? വോട്ടിനു വേണ്ടി.

വർഗ്ഗീയതയെന്ന ലേബൽ നൽകി ബിജെപിയെ നാലുപാടുംനിന്ന് ആക്രമിക്കുമ്പോഴും മുസ്ലിം ലീഗിനെ മതേതര പാർട്ടിയാക്കാൻ അവർ ഇന്നും മത്സരിച്ചുകൊണ്ടൊരിക്കുന്നു!
പിന്നീടങ്ങോട്ട്‌ കേരളം ഞെട്ടിയ എത്രയോ സംഭവങ്ങൾ! പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയെടുത്തു, പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ നിന്ന് ഇന്തയിലേക്ക്‌ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ നമ്മുടെ ചെറുപ്പക്കാർ കശ്മീരിൽ പട്ടാളത്തിന്റെ വെടിയേറ്റു വീണു, ഐഎസ്‌ഐഎസ്ൽ ചേർന്ന് മലയാളികൾ അഫ്ഗാനിസ്ഥാനിലും സിറിയയിലും യുദ്ധമുന്നണിയിൽ നിൽക്കുന്നു.. അങ്ങനെ നിരവധി കാഴ്ചകൾ കണ്ട കേരളം മതം  മാറാൻ തീരുമാനിച്ച ഒരു പെൺകുട്ടി എത്ര വേഗമാണ് തീവ്രവാദഗ്രൂപ്പുകളുടെ വലയിൽ പെട്ടത്‌ എന്നത്‌ ഏറ്റവും അവസാനമായി കണ്ടു.
അങ്ങ്‌ ഉത്തരേന്ത്യയിൽ നടക്കുന്ന ചെറിയ വിഷയങ്ങൾക്കു പോലും ഇവിടെ സമരകോലാഹലങ്ങൾ സൃഷ്ടിക്കുന്ന നമ്മുടെ മതേതരമുഖങ്ങൾ എന്തേ നാട്ടിൽ അപകടകരമാം വിധം വളരുന്ന ഈ തീവ്രവാദഗ്രൂപ്പുകളുടെ പ്രവർത്തനത്തെപ്പറ്റി നിശബ്ദത പാലിക്കുന്നു? എന്തേ നമ്മുടെ ‘മതേതര’ നേതാക്കന്മാർ നിശബ്ദരാകുന്നു?

എന്തേ നമ്മുടെ മാധ്യമങ്ങളിൽ ചർച്ചകളോ അന്വേഷണാത്മക റിപ്പോർട്ടിങ്ങുകളോ കാണുന്നില്ല? എന്തേ ഈ വിപത്തിനെതിരേ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ്‌ പ്രതിരോധങ്ങൾ തീർക്കുന്നില്ല്ല? ഇന്ന് കാലിക്കച്ചവടത്തിനുമേൽ നിയ്യന്ത്രണം കൊണ്ടുവന്നതിന്റെ പേരിൽ സമരങ്ങളുമായി നാടിനെ ഇളക്കിമറിക്കാൻ ശ്രമിക്കുന്നവർ എന്തേ ഇതെപ്പറ്റി ഒരു ചെറുവിരൽ പോലും അനക്കുന്നില്ല?
മിണ്ടിയാൽ തങ്ങളുടെ “മതേതര”മുഖം അഴിഞ്ഞുവീഴുമെന്ന ഭയം! മിണ്ടിയാൽ തങ്ങളുടെ വോട്ട്‌ നഷ്ടപ്പെടുമെന്ന ഭയം! മിണ്ടിയാൽ തങ്ങളുടെ കച്ചവടത്തെ അത്‌ തകർക്കും എന്ന ഭയം!
ഭാരതീയ പാരമ്പര്യത്തെയോ സംസ്കാരത്തെയോ പറ്റി ആരെങ്കിലും ഒരു നല്ലവാക്കു പറഞ്ഞുപോയാൽ, അയാൾക്ക്‌ “സംഘി” ലേബൽ ചാർത്തിക്കൊടുക്കും ഈ ‘മതേതര പുരോഗമന’ക്കാർ. പിന്നെ അങ്ങോട്ട്‌ വളഞ്ഞിട്ടാക്രമണമാകും! ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെ പിന്തുണച്ചാൽ, വെട്ടുകിളികളെപ്പോലെ പറന്നെത്തി അയാളെ കൊത്തിപ്പറിക്കും അവർ! ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അപഹസിച്ച്‌ തങ്ങളുടെ ‘മതേതര ചിന്താഗതി’ വെളിവാക്കും അവർ!

മനസ്സിലാക്കിക്കൊള്ളൂ, ഇന്ന് ഹൈന്ദവർക്കിടയിൽ ഇന്നാട്ടിൽ തീവ്രചിന്താഗതി വളരുന്നുണ്ടെങ്കിൽ അതിനു മുഖ്യകാരണം ഇത്തരം ഹിപ്പോക്രസികളാണ്, അല്ലാതെ അതിന് സംഘപരിവാറിനെ പഴിച്ചിട്ടു കാര്യമില്ല. തെറ്റ്‌, അത്‌ ആരു ചെയ്താലും, അതിനെ മുഖം നോക്കാതെ എതിർക്കാനുള്ള ആർജ്ജവവും നട്ടെല്ലുറപ്പും ഉണ്ടാവണം. അസന്തുലിതമായ പ്രതികരണങ്ങൾ ഇരുഭാഗത്തും തീവ്രചിന്താഗതി വളർത്ത്റ്റുവാൻ മാത്രമേ ഉപകരിക്കൂ. പ്രതികരണങ്ങൾ എന്തുകൊണ്ടു നമുക്കു നേരേ മാത്രം എന്ന് ഒരു വിഭാഗം ചിന്തിച്ചുതുടങ്ങുമ്പോൾ അവിടെ സ്പർദ്ധ വളരുകയായി. അതേസമയം, മറുഭാഗത്ത്‌, വളരുന്ന തീവ്രചിന്താഗതിയെ പ്രതിരോധിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിൽ അത്‌ നിഷ്പ്രയാസം വേരോടുന്നു.
ദൗർഭാഗ്യവശാൽ ഇന്നീ മതേതര പുരോഗമന-മതേതരന്മാർ എന്ന് സ്വയം അവകാശപ്പെട്ട്‌ നടക്കുന്ന മിക്കവരും ഈ ഹിപ്പോക്രസിയുടെ ആൾ രൂപങ്ങളാണ്.

അപക്വമായ അസഹിഷ്ണുതകൾക്കും ബാലിശമായ പ്രതികരണങ്ങൾക്കും അപ്പുറം യാതൊരു കഥയും ഇല്ലാത്ത ഒരു പറ്റം ഭീരുക്കളായി ഇക്കൂട്ടർ മാറിയിരിക്കുന്നു.
ഈ ഭീരുക്കൂട്ടത്തിന്റെ സംഘടിതമായ ആക്രമണങ്ങൾക്കിടയിലും തളരാതെ സ്വന്തം നിലപാട്‌ ഉറക്കെപ്പറയുമ്പോൾ അത്‌ നൽകുന്ന ആത്മാഭിമാനം ചെറുതല്ല. അതിനെ നിങ്ങൾ സംഘി എന്നാണ് വിളിക്കുന്നതെങ്കിൽ, ശരിയാണ് #ഞാൻസംഘിയാണ് , ആത്മാഭിമാനമുള്ള സംഘി!

shortlink

Related Articles

Post Your Comments

Related Articles


Back to top button