തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു. ജൂൺ 14 മുതൽ നിലവിൽ വരുമെന്ന് അറിയിപ്പ്. ജൂലായ് 31 വരെ 48 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച അറിയിപ്പ് ഫിഷറീസ് മന്ത്രാലയമാണ് പുറത്തിറക്കിയത്.
ഗുജറാത്ത് മുതൽ കേരളം വരെയുള്ള കടലോരങ്ങളിലെ ട്രോളറുകളാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്നത്. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം ബാധകമാകില്ല. എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും കടലിൽ പോകുന്നതിന് വിലക്കില്ല.
Post Your Comments