Latest NewsIndia

അഭിമാനത്തോടെയും സ്‌നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് രാജ്‌നാഥ്‌സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു

ന്യൂഡല്‍ഹി : അഭിമാനത്തോടെയും സ്‌നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു. 44കാരനായ ബി എസ് എഫ് ജവാന്‍ ധീരതാ അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്ക് കടന്നു വന്നപ്പോള്‍ അഭിമാനത്തോടെയും സ്‌നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് അദ്ദേഹം ആ ജവാനെ വാരിപ്പുണര്‍ന്നു. ധീരതയ്ക്കുള്ള മെഡല്‍ സ്വീകരിക്കാന്‍ രാജ്‌നാഥ് സിങ്ങിനരികിലേക്ക് ഗോധ് രാജ് വരുമ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. ജവാന്‍ നിര്‍ബന്ധമായും നല്‍കേണ്ട സല്യൂട്ട് സ്വീകരിക്കാന്‍ നില്‍ക്കാതെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മന്ത്രി ഗോധ് രാജിനെ അഭിനന്ദിക്കുകയായിരുന്നു.

2014ല്‍ സൈന്യത്തിനെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ബി എസ് ജവാന്‍ ഗോധ് രാജ് മീനയ്ക്ക് 85%ത്തോളം അംഗഭംഗം സംഭവിക്കുന്നത്. ജമ്മുകശ്മീരിലെ ഉധംപൂരിലായിരുന്നു സംഭവം. അതിര്‍ത്തി രക്ഷാ സേനയ്ക്ക് അകമ്പടി വഹിക്കുന്ന ബസ്സിലായിരുന്നു ഗോധ് രാജ് ഉണ്ടായിരുന്നത്. ഉദ്ദം പുരിലെ നര്‍സു നാലാ പ്രദേശത്ത് വെച്ച് തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബസ്സില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ഗോധ് രാജിന്റെ മനസ്സാന്നിധ്യമാണ് 30 സൈനികരുടെ ജീവന്‍ രക്ഷിച്ചത്. പക്ഷെ ആക്രമണത്തില്‍ ഗോധ് രാജിന്റെ താടിയെല്ലിന് വെടിയുണ്ടയേറ്റതിനാല്‍ സംസാര ശേഷി നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button