KeralaNattuvarthaLatest News

ജില്ലാതല പരിസ്ഥിതി ദിനാചരണം പിവി അൻവർ എംഎൽഎ നിർവഹിക്കും

വഴിക്കടവ്•കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത്‌ യൂത്ത്‌ കോർഡിനേഷൻ കമ്മിറ്റി ആൻഡ് യൂത്ത് കേന്ദ്രവും ചേർന്ന് നടത്തുന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം മണിമൂളി ക്രൈസ്റ്റിങ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് കാലത്ത്‌ 11 നടക്കും. ശ്രീ പി. വി. അൻവർ എം. എൽ. എ, ജില്ലാ പഞ്ചായത്ത്‌ ഉപാധ്യക്ഷ സക്കീന പുൽപ്പാടൻ, യുവജന ക്ഷേമ ബോർഡ് അംഗം പാലോളി ഷെരീഫ്, വഴിക്കടവ് പഞ്ചായത്ത്‌ അധ്യക്ഷൻ എ. സുകു, തുടങ്ങിയ പ്രമുഖർ സംബന്ധിക്കുന്നു. മുഴുവൻ പരിസ്ഥിതി സ്നേഹികളെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും ക്ലബ്ബ് പ്രതിനിധികളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി യൂത്ത് കോർഡിനേറ്റർ ഇബ്രാഹിം മണിമൂളി, വഴിക്കടവ് അറിയിച്ചു.

shortlink

Post Your Comments


Back to top button