Latest NewsIndiaNews

കശ്മീരികളുടെ പോരാട്ടത്തിന് പിന്തുണ നൽകും: പാക്കിസ്ഥാൻ

ഇസ്‍ലാമാബാദ്: കശ്മീരികളുടെ പോരാട്ടത്തിനു ധാർമിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നൽകുമെന്നു പാക്കിസ്ഥാൻ. സ്വയം നിർണയാവകാശത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിനു പിന്തുണ നൽകുമെന്നു പാർലമെന്റിന്റെ ഉപരിസഭയിൽ നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. പാക്കിസ്ഥാനാണ് കശ്മീരിലെ പ്രശ്നങ്ങൾക്കു പിന്നിലെന്ന ഇന്ത്യയുടെ വാദങ്ങൾക്കു ബലമേകുന്നതാണ് അസീസിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ചാരൻ കുൽഭുഷൺ ജാദവിന്റെ അറസ്റ്റും അഫ്ഗാനിസ്ഥാനിലെ നംഗർഹർ പ്രവിശ്യയിൽ അടുത്തിടെയുണ്ടായ സ്ഫോടനത്തിൽ ചില ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും നമ്മുടെ അയൽ രാജ്യത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണ്. പാക്കിസ്ഥാൻ അതിർത്തിയോടു വളരെ ചേർന്നുകിടക്കുന്ന പ്രവിശ്യയാണ് നംഗർഹർ. പാക്കിസ്ഥാനിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നത് ഇന്ത്യയാണെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും അസീസ് പറയുന്നു.

ഭരണകൂടം പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ നടത്തുന്ന ഹീനമായ ശ്രമങ്ങളെക്കുറിച്ചു ബോധവാൻമാരാണ്. കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനം വർധിച്ചിരിക്കുന്നു. കശ്മീരിലെ ഇന്ത്യയുടെ കിരാത പ്രവർത്തനങ്ങളെ പാക്കിസ്ഥാൻ ശക്തമായി അപലപിക്കുന്നുവെന്നും അസീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button