ബെംഗളൂരു: വീണ്ടും ഒരു മാൻഹോൾ ദുരന്തം കൂടി. മാന്‍ഹോളിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. പൃഥ്വിരാജ് (24) എന്ന യുവാവാണ് ബെംഗളൂരു ഹൊസ്കോട്ടെയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്‍ഹോള്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ പൃഥ്വിരാജ് കുഴഞ്ഞു വീഴുകയായിരുന്നു.
കരാറുകാരൻ ആള്ത്തുള്ള വൃത്തിയാക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. 58 പേരാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ബാംഗലൂര് നഗരത്തില്‍ മരിച്ചത്. എന്നാല്‍, ആള്‍ത്തുള ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരേയും ശിക്ഷാനടപടികളോ നിയമനടപടികളോ ഉണ്ടായിട്ടില്ല.
Post Your Comments