
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില കൂടി. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്കു 30 മുതല്‍ 80 രൂപ വരെയും വര്‍ധിക്കും. ബീയറിന്റെ വിലയില്‍ കുപ്പിക്ക് 10 രൂപ മുതല്‍ 20 രൂപ വരെയാണു കൂടിയത്.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധന. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജന്‍സ് കോര്‍പറേഷന്‍ ഉയര്‍ത്തി. ഇതേതുടര്‍ന്നാണ് വില വര്‍ദ്ധിച്ചത്.
Post Your Comments