NattuvarthaLatest NewsNews

പ്രവേശന ദിനത്തിൽ ട്രാഫിക് നിയന്ത്രിച്ച് കുട്ടി പോലീസ്

പെരിന്തൽമണ്ണ•സ്കൂൾ പ്രവേശന ദിനത്തിൽ ASP സുജിത് ദാസ് lPS ന്റെ നിർമേശപ്രകാരം ട്രാഫിക് ബോധവൽക്കരണവും, സന്ദേശയാത്രയും സംഘടിപ്പിച്ചു. സ്കൂള്‍ തുറക്കുന്ന ദിനമായ ഇന്നലെ സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിച്ചതും പെരിന്തൽമണ്ണ ജി.എച്ച്.എസ്.എസ്സിലെ കുട്ടി പോലീസുകളായിരുന്നു. സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും സ്വാഗതം ചെയ്ത് സ്കൂളിലെ പ്രധാന കവാടത്തിന് ചുറ്റും ലഹരിവിരുദ്ധ സന്ദേശങ്ങളും, ട്രാഫിക് ബോധവത്ക്കരണ പ്ലക്കാർഡുകളുമേന്തിയാണ് കുട്ടി പോലീസുകൾ നിന്നിരുന്നത്. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സാജു കെ എബ്രഹാമായിരുന്നു നവാഗതർക്ക് മധുരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തത്.

പ്രവേശന ദിനത്തിൽ മധുര പലഹാരങ്ങൾ നൽകിയത് ഏതൊരു കുട്ടിയുടേയും മനസ്സിലെ ഭയാനകമായ കഥാപാത്രങ്ങളായ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളോടൊപ്പം കുറച്ചു സമയം കഴിച്ചുകൂട്ടിയതോടെ വിദ്യാർത്ഥികൾക്കും ഇതൊരു വ്യത്യസ്ഥാനുഭവമായി.ട്രാഫിക് ബോധവത്ക്കരണവുമായി കുട്ടി പോലീസുകൾ ടൗണിലൂടെ നടത്തിയ സന്ദേശയാത്ര “ശുഭയാത്ര” ജനശ്രദ്ധ പിടിച്ചുപറ്റി.
ട്രാഫിക് എസ്.ഐ CN സുകുമാരന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് കേഡറ്റുകൾ ഓട്ടോ ഡ്രൈവർമാർക്ക് കാർഡ് വിതരണവും നടത്തി.ഷാജിമോൻ, ലിസമ്മ ഐസക്, മനോജ് മംഗലശ്ശേരി, ആമിന ചോലക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

shortlink

Post Your Comments


Back to top button