NattuvarthaLatest News

പശുക്കുട്ടി കശാപ്പ്: കേസൊതുക്കാന്‍ ശ്രമമെന്ന് യുവമോര്‍ച്ച

കണ്ണൂര്‍: പരസ്യമായി പശുക്കുട്ടിയെ കശാപ്പ് ചെയ്ത കേസ് ഇരുമുന്നണികളും പോലീസിനെ ഉപയോഗപ്പെടുത്തി ഒതുക്കുകയാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ പി അരുണ്‍ മാസ്റ്റര്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് നാടകം നടത്തി വിട്ടയച്ച പോലീസ് നടപടി ഭരണഘടനോടുള്ള വെല്ലുവിളിയാണ്. കോടിയേരി ബാലകൃഷ്ണന്‍ സൈനികരെ അവഹേളിച്ച സമയത്ത് കോണ്‍ഗ്രസ് പാലിച്ച മൗനത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോഴുണ്ടായ കേസൊതുക്കല്‍ എന്ന് കെ പി അരുണ്‍ മാസ്റ്റര്‍ ആരോപിച്ചു.

ബിനില്‍ കണ്ണൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button