KeralaLatest News

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം

 

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യമായ സ്ഥലങ്ങളില്‍ റോഡ് സുരക്ഷാ അതോറിറ്റിയെ ഉപയോഗിച്ച് അപകടം ഉണ്ടാകുന്നതിന് കാരണമാകുന്ന റോഡിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കുകയും അവ ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ സംഭവിക്കുന്ന 266 സ്ഥലങ്ങളുടെ (ബ്ലാക്ക് സ്പോട്ടുകള്‍) ലിസ്റ്റും ഇതോടൊപ്പം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടന്ന വാഹനാപകടങ്ങള്‍ വിശകലനം ചെയ്താണ് ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ബ്ലോക്ക് സ്പോട്ടുകള്‍ ആലപ്പുഴ ജില്ലയിലും (54), കോഴിക്കോട് റൂറലിലുമാണ് (33). കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button