തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭാസമ്മേളനം നടക്കും. വരുന്ന എട്ടിനാണ് നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ക്കുക. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീയതി തീരുമാനിച്ചത്.
സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. നിയമനിര്‍മാണം വേണമോ എന്നത് സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനിക്കുക. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
കശാപ്പ് നിയന്ത്രണത്തിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ചര്‍ച്ച. ഹൈക്കോടതിയേയോ സുപ്രിംകോടതിയേയോ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭരണഘടനാ വിദഗ്ധനെ വെച്ച് കേസ് നടത്തിക്കാനും ഇക്കാര്യത്തില്‍ നിയമവകുപ്പ്, എജി മുതിര്‍ന്ന അഭിഭാഷകന്‍ എന്നിവരുടെ നിര്‍ദ്ദേശവും പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments