Latest NewsIndiaNews

മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചു; അരുണ്‍ ജെയ്റ്റ്‌ലി

ഡൽഹി: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിശ്വാസം ഉണ്ടാക്കാന്‍ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ത്യയുടെ ജിഡിപി നിരക്ക് ഈവര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ രണ്ട് ശതമാനം കുറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ജെയ്റ്റ്ലിയുടെ പരാമർശം.

അന്താരാഷ്ട്രതലത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യ എവിടെയും എത്തിയിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസം പുന:സ്ഥാപിക്കാന്‍ സാധിച്ചു. ഇതിലൂടെ വലിയ കുതിപ്പാണ് രാജ്യം നേടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവിലുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം മാത്രമാണ് ജിഡിപി നിരക്കിലുണ്ടായ വീഴ്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട്‌നിരോധനത്തിനു മുന്‍പും ഇതേ അവസ്ഥ രാജ്യം നേരിട്ടിരുന്നു. ലോക വിപണി നേരിടുന്ന പ്രശ്‌നങ്ങളും ഇതിനു കാരണമാണെന്നും ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഇന്ത്യ പിന്നോട്ട് പോകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button