കണ്ണൂര്‍•ആറളം ഫാമില്‍ സമരം നടത്തിവരുന്ന തൊഴിലാളികള്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഫാമിലെ പ്ളാന്റേഷൻ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളില്‍ പെട്ടവരാണ് മണ്ണെണ്ണയും തൂക്കകയറുമായി ഫാം ഓഫീസിനകത്ത് കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.ആറളം ഫാമില്‍ സേവനവേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിവരുന്ന തൊഴിലാളികളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള കുറച്ചുപേരാണ് ഫാം ഓഫീസിനകത്ത് ക്യാനുകളിലും കുപ്പികളിലും നിറച്ച മണ്ണെണ്ണയുമായി എത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. ചിലര്‍ കയറുമായെത്തി ഓഫീസിനകത്ത് കെട്ടിത്തൂങ്ങുമെന്നും ഭീഷണിയുയര്‍ത്തി.
കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തിവരുന്ന പ്ളാന്റേഷൻ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ഫാമിലെ മുഴുവന്‍ തൊഴിലാളികളും കഴിഞ്ഞ ബുധനാഴ്ച മുതല്‍ സമരത്തിലാണ്.പ്ളാന്റേഷൻ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ച് സേവന-വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്. തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയപ്പോള്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല.തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി തഹസില്‍ദാര്‍ ഇടപെട്ട് അടുത്ത 13ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ആത്മഹത്യാഭീഷണിയുയര്‍ത്തിയവര്‍ പിന്‍മാറിയത്. അതേസമയം, പണിമുടക്ക് സമരം തുടരുമെന്ന് സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ബിനിൽ കണ്ണൂർ
Post Your Comments