വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള യുഎസ് വിസ അപേക്ഷകര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഒരു ചോദ്യാവലി പുറത്തിറക്കി.
യു എസ് വിസ അപേക്ഷകര്‍ക്ക് എന്തൊക്കെ യോഗ്യതകള്‍ വേണമെന്നുള്ള കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത ആളാണോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 വര്‍ഷത്തെ മുഴുവന്‍ ചരിത്രവും ഈ ചോദ്യാവലിയില്‍ ചോദിക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് ട്രംപിന്റെ പുതിയ ശ്രമം.
എന്നാല്‍, ഇതിനെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അമേരിക്കയില്‍ എത്തിപ്പെടാന്‍ വൈകുന്നുവെന്നാണ് ഇവരുടെ പരാതി.
പുതിയ നടപടിപ്രകാരം മുന്‍കൂര്‍ പാസ്‌പോര്‍ട്ട് നമ്പറുകള്‍, അഞ്ചുവര്‍ഷത്തെ, സോഷ്യല്‍മീഡിയ പരിചയം, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, തൊഴില്‍, യാത്രാ ചരിത്രം തുടങ്ങിയ കാര്യങ്ങളാണ് നല്‍കേണ്ടത്.
Post Your Comments