അബുദാബി : അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അബുദാബിയിൽ പോലീസ് വാഹനം മറിഞ്ഞു. അൽ എയിന് സമീപമുള്ള റോഡിനടുത്ത് പാർക്ക് ചെയ്‌തിരുന്ന പോലീസ് വാഹനത്തിലാണ് കാർ ഇടിച്ചത്. ആർക്കും പരിക്ക് ഏറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗം കാരണം വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. അതേസമയം അപകടത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments