ന്യൂഡല്‍ഹി: മറുനാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും എന്നും സുഷമ സ്വരാജ് ആശ്രയമായിട്ടുണ്ട്. കൃത്യമായ സമയത്ത് സഹായമെത്തിച്ച് അവരെ രക്ഷിക്കാന്‍ സുഷ്മ എന്നും മുന്നിലാണ്. ഇത്തവണ പാകിസ്ഥാനിക്കാണ് സുഷ്മ കൈത്താങ്ങായത്. മകന്റെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുടുംബത്തിനാണ് സഹായമെത്തിയത്.
തന്റെ രണ്ടര മാസം പ്രായമായ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ചികിത്സിക്കാന്‍ ഇന്ത്യയിലേക്ക് വരേണ്ടതുണ്ടെന്നും യുവാവ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനായി വിസ അനുവദിച്ച് തരണമെന്നും യുവാവ് അഭ്യര്‍ത്ഥിച്ചിരുന്നു.
ട്വിറ്റര്‍ വഴിയാണ് യുവാവ് മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ഇതിന് മറുപടിയായി പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ബന്ധപ്പെടണമെന്നും മെഡിക്കല്‍ വിസ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments