NewsInternational

വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു

വാഷിംഗ്ടൺ: യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനിമുതൽ സമൂഹമാധ്യമ അക്കൗണ്ടുകളും ജീവചരിത്രവും നൽകണം. ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റാണു നിർദേശത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഉദ്യോഗസ്ഥർക്ക് അപേക്ഷകരിൽ നിന്നും മുൻ പാസ്പോർട്ട് നമ്പരുകൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ, 15 വർഷത്തെ ജീവിതരേഖ, ജോലി, യാത്രാ വിവരങ്ങൾ തുടങ്ങിയവ ചോദിച്ചുവാങ്ങാവുന്നതാണ്.

വിദ്യാഭ്യാസ, അക്കാദമിക് രംഗത്തുള്ളവരുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് പുതിയ തീരുമാനം. എന്നാൽ പുതിയ നിയന്ത്രണം വീസ കിട്ടാനുള്ള കാലതാമസം വളരെ കൂട്ടുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം ട്രംപ് അധികാരത്തിലേറിയശേഷം ഇന്ത്യക്കാർക്കു നൽകിയ വീസയുടെ എണ്ണം മുൻവർഷങ്ങളിലെ പ്രതിമാസ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 28 ശതമാനം വർധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button