നാരായണ്‍പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും-മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. നാരായണ്പുറിലാണ് ആക്രമണം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനു നേര്‍ക്കാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്.
മാവോയിസ്റ്റുകള്‍ പോലീസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് ശക്തമായി തിരിച്ചടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments