
കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റിനു മുകളില്‍ മലയാളികളുടെ വിവാഹം. രതീഷ് നായര്‍, അശ്വതി രവീന്ദ്രന്‍ എന്നിവരുടെ വിവാഹമാണ് മേയ് പതിനഞ്ചിന് സമുദ്രനിരപ്പില്‍ നിന്ന് 17600 അടി ഉയരത്തിലുള്ള എവറസ്റ്റിലെ ബേസ് ക്യാമ്പില്‍ വെച്ച് നടന്നത്. മൂന്നു വര്‍ഷം മുമ്പ് ദിണ്ഡിഗല്ലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഓണാഘോഷത്തിനിടെയാണ് അശ്വതിയും രതീഷും ആദ്യമായി കാണുന്നത്. പിന്നീട് രതീഷ് അശ്വതിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. എവറസ്റ്റില്‍ വച്ച് വിവാഹിതരാകാമെന്ന് വിവാഹാഭ്യര്‍ഥനയ്ക്കിടെ രതീഷ് അശ്വതിയോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ എവറസ്റ്റ് ബേസ് ക്യാമ്പില്‍ വച്ചുള്ള വിവാഹത്തിന് രണ്ടുപേരുടെയും മാതാപിതാക്കളെ സമ്മതിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്ന് രതീഷ് പറയുന്നു. മെയ് അഞ്ചിന് കാഠ്മണ്ഡുവിലെത്തിയ ഇവർ 10 ദിവസത്തെ യാത്രയ്ക്ക് ഒടുവിലാണ് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയത്.
Post Your Comments