
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുകശ്മീരിലെ ഷോപോറില് നാതിപ്പോര മേഖലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്തെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപോറില് ഇന്നലെ ജമ്മു കശ്മീര്‍ ബാങ്കിന്റെ ശാഖയ്ക്കു സമീപം പോലീസ് സംഘത്തിനുനേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ ഇവിടുത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയാണ്.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. പുലര്‍ച്ചെ 3.30നായരുന്നു ആക്രമണം തുടങ്ങിയത്. ബാങ്ക് കൊള്ളയടിക്കാനെത്തിയ ഭീകരരാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകള്‍ കൊള്ളയടിക്കപെട്ടുകൊണ്ടിരിക്കുകയാണ്. സൈന്യത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
Post Your Comments