പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥിനിയെ മതംമാറ്റിയ സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്.പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടത് അന്വേഷിക്കാത്തതാണ് വീഴ്ചയായി കണക്കാക്കുന്നത്.ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇതുള്ളത്.
സത്യസരണിയിലായിരിക്കെ പെൺകുട്ടി അച്ഛനുമായി നടത്തിയ സംഭാഷണം ഒരു ഓൺലൈൻ മീഡിയ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.ഇതിൽ ആടുമേയ്ക്കാൻ പോകാനിരുന്നതാണെന്ന വ്യക്തമായ സംഭാഷണം ഉണ്ട്.പെൺകുട്ടിയെ ഐസിസിലേക്ക് ക്ഷണിച്ചതാര്, വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാര് എന്നിവ അന്വേഷിക്കാൻ ഇറ്റലിജൻസ് ഉത്തരവിറക്കിയിട്ടും പോലീസ് യാതൊരു അന്വേഷണവും നടത്തിയില്ല.എസ്.ഡി.പി.ഐ.യുടെ സാമൂഹികമാധ്യമശൃംഖല കൈകാര്യം ചെയ്യുന്നവരിൽ മൂന്നുപേർ ഐസിസ് അനുകൂലികളാണെന്ന് കനകമലയിൽ അറസ്റ്റിലായ തീവ്രവാദികൾ പറഞ്ഞിരുന്നു.
ഇവരിൽ ഒരാൾ ഷഫിൻ ജഹാൻ എന്നയാളാണ്.ഹാദിയയെ വിവാഹം കഴിച്ചതും ഷെഫിൻ ജഹാൻ എന്ന പേരുള്ള ഒരാളാണ്. ഇവർ രണ്ടും ഒരാളാണോ എന്ന് പോലും എൻ ഐ എ യുടെ നിർദ്ദേശമുണ്ടായിട്ടും അന്വേഷിച്ചിട്ടില്ല.പെൺകുട്ടിയുടെ താൽക്കാലിക രക്ഷിതാവായി കോടതി സമ്മതിച്ച സൈനബ പെൺകുട്ടിയോട് പെട്ടെന്ന് വിവാഹം കഴിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന്ർ പറഞ്ഞതായി പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.ചെപ്പുളശേരി സ്വദേശിയായ പെൺകുട്ടിയോടും സമാനമായ രീതിയിൽ ആണ് ഇവർ നിർബന്ധം ചെലുത്തിയതെന്നാണ് വിവരം.
ചെർപ്പുള ശേരിയിലെ പെൺകുട്ടിയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ ഇതിലെല്ലാം അന്വേഷണം നടത്താത്തത് പോലീസിന്റെ വീഴ്ചയായാണ് കണക്കു കൂട്ടുന്നത്. ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് കോടതി കേസ് വിളിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിത വിഭാഗം പ്രസിഡന്റ് സൈനബയ്‌ക്കൊപ്പമാണ് അഖില ഹാജരായത്. തുടർന്ന് പിതാവിന്റെ ചെലവിൽ അഖിലയെ ഹൈക്കോടതി ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ വീണ്ടും ഹാദിയയുടെ നിർബന്ധപ്രകാരം സൈനബക്കൊപ്പം കോടതി ഹാദിയയെ വിടുകയായിരുന്നു.
തുടർന്ന് വീണ്ടും കോടതിയിലെത്തിയ ഹാദിയ തന്റെ ഭർത്താവെന്നു പറഞ്ഞ ഒരു യുവാവിനൊപ്പം ആണ് കോടതിയിലെത്തിയത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലെ കക്ഷിയെ താൽക്കാലികമായി സംരക്ഷിക്കാൻ ഏൽപ്പിച്ചെടുത്തുനിന്ന് വിവാഹം കഴിപ്പിച്ച നടപടിയിൽ കോടതി സംശയവും അതൃപ്തിയും പ്രകടിപ്പിക്കുകയായിരുന്നു.
Post Your Comments