തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പോലീസിന് വിമര്‍ശനം. പോക്സോ കോടതിയുടേതാണ് വിമര്‍ശനം. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സ്വാമിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിക്കവെയാണ് കോടതി വിമര്‍ശനം. സ്വാമിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് പോലീസ് വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. സ്വാമി ചികിത്സയില്‍ തുടരുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.
സ്വാമിയെ കോടതിയില്‍ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുകയെന്നും കോടതി പോലീസിനോട് ചോദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സ്വാമി.
Post Your Comments